നേരത്തെ ഉറങ്ങുന്ന പുരുഷന്മാര്‍ രോഗികളോ ?; പഠനങ്ങള്‍ അത് വ്യക്തമാക്കുന്നു

ബുധന്‍, 22 ഓഗസ്റ്റ് 2018 (10:57 IST)
നല്ല ഉറക്കം ആരോഗ്യമുള്ള ശരീരവും മനസും സമ്മാനിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആറ് മണിക്കൂര്‍ ഉറങ്ങുന്നത് ക്ഷീണം അകറ്റാനും ശരീരത്തിന് ഉന്മേഷം നല്‍കാനും സാധിക്കും.

ഉറക്കത്തിനോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്ന പുരുഷന്മാരുണ്ട്. എന്നാല്‍ പതിവിലും നേരത്തെ കിടന്നുറങ്ങാനുള്ള പ്രവണതയുള്ളവര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. ഹൃദ്രോഗത്തി​ന്‍റെ സൂചനയായിട്ടാണ് ഈ പ്രവണതയെ വിലയിരുത്തുന്നത്.

ഹൃദ്രോഗത്തിന്‍റെ സൂചനയാണ്​ പുരുഷൻമാരിലെ നേരത്തെയുള്ള ഉറക്കമെന്നാണ് ജപ്പാനിലെ ഹിരോഷിമ അറ്റോമിക്​ ബേംബ്​ കാഷ്വാലിറ്റി കൗൺസില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

ഉയർന്ന രക്​തസമ്മർദം മൂലവും നേരത്തെ കിടന്നുറങ്ങാനുള്ള പ്രവണതയുണ്ടാകും. ഈ ശീലം പക്ഷാഘാതത്തിനും ശരീരം ക്ഷീണിക്കുന്നതിനും കാരണമാകും. ഉറക്കം വര്‍ദ്ധിക്കുന്നതോടെ പുരുഷന്മാരില്‍ ക്ഷീണം, അലസത, താല്‍പ്പര്യമില്ലായ്‌മ എന്നിവയും ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍