നിത്യേന നാലു കപ്പോളം കാപ്പി കുടിക്കുന്നവരാണോ ? ഇതാണ് നിങ്ങളെ കാത്തിരിക്കുന്നത് !

ശനി, 25 നവം‌ബര്‍ 2017 (14:26 IST)
മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായവയാണ് ചായയും കാപ്പിയും. ചിലര്‍ക്ക് ചായയോടാണ് പ്രിയമെങ്കില്‍ മറ്റു ചിലര്‍ക്ക് കാപ്പിയോടായിരിക്കും പ്രിയം. ഒട്ടുമിക്ക മലയാളികളും ചായക്കാണ് മുന്‍തൂക്കം കൊടുക്കാറുള്ളത്. എന്നാല്‍ കാപ്പിയെ ഒഴിവാക്കി നിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് ഒരു വിദേശ യൂണിവേഴ്‌സിറ്റി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
ആ പഠന റിപ്പോര്‍ട്ട് അനുസരിച്ച് നിത്യേന മൂന്നു മുതല്‍ നാലു വരെ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് ദോഷത്തേക്കാളേറെ ഗുണമാണ് ലഭിക്കുകയെന്നാണ് പറയുന്നത്. ഒരു ദിവസം ലോകം മുഴുവനുമായി ഏകദേശം 20 ലക്ഷത്തോളം കപ്പ് കാപ്പി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നത്. കാപ്പി കുടിക്കുന്നവര്‍ക്കു ലിവര്‍ സിറോസിസോ കരളിന് അര്‍ബുദമോ പിടിപെടാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 
 
നിത്യേന മൂന്നു മുതല്‍ നാലു വരെ കപ്പ് കാപ്പിയെങ്കിലും കുടിക്കുന്നവര്‍ക്കാണ് ഇതു കൊണ്ട് കൂടുതല്‍ ഗുണമുണ്ടായതായി പഠനത്തില്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ സ്ഥിരമായി നാലു കപ്പ് വരെ കാപ്പി കുടിക്കുന്നവര്‍ക്കു ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനോ മറ്റേതെങ്കിലും കാരണത്താല്‍ മരണം സംഭവിക്കാനോ ഉള്ള സാധ്യതയും കുറവാണെന്നും പഠനത്തില്‍ തെളിഞ്ഞു.
 
ടൈപ്പ് 2 പ്രമേഹം കുറയ്ക്കാന്‍ കാപ്പിയുടെ ഉപയോഗം കൊണ്ട് സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. കൂടാതെ കരള്‍ സഞ്ചിയിലുണ്ടാവുന്ന കല്ല്, വൃക്കയിലെ കല്ല്, സന്ധിവാതം എന്നിവയുണ്ടാവാനുള്ള സാധ്യതയും ചില തരത്തിലുള്ള അര്‍ബുദം, മാനസിക സമ്മര്‍ദ്ദം, മറവിരോഗം, അല്‍ഷിമേഴ്‌സ് എന്നിവയുണ്ടാവാനുള്ള സാധ്യതയും കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കുറവാണെന്നും പഠനത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍