ചെറിയ കാര്യത്തിനു പോലും ടെന്‍ഷനടിക്കുന്ന ശീലമുണ്ടോ? ഹാര്‍ട്ട് അറ്റാക്കിനെ പേടിക്കണം !

ചൊവ്വ, 21 ഫെബ്രുവരി 2023 (10:24 IST)
അമിത സമ്മര്‍ദ്ദം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍. ഉത്കണ്ഠ, സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവ ഹാര്‍ട്ട് അറ്റാക്കിലേക്ക് വരെ നയിച്ചേക്കാം. നിരന്തരമായ സമ്മര്‍ദ്ദം മാനസികമായി മാത്രമല്ല ശാരീരികമായും മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അവയില്‍ തലവേദന, വയറുവേദന, പിരിമുറുക്കം, പേശികളില്‍ വേദന, ഉറക്കമില്ലായ്മ, കുറഞ്ഞ ഊര്‍ജ്ജം എന്നിവ തുടങ്ങി ഹൃദയാഘാതം വരെ ഉണ്ട്. 
 
സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം, ഇത് ഹൃദയാഘാതത്തിനും കാരണമാകും. നിരന്തരമായ സമ്മര്‍ദ്ദം സര്‍ഗ്ഗാത്മകതയെയും ഉല്‍പാദനക്ഷമതയെയും ബാധിക്കും. ഉറക്കവും സമ്മര്‍ദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സമ്മര്‍ദ്ദം ഉറക്കത്തെ ബാധിക്കും, ഉറക്കക്കുറവ് കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നയിക്കും. രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് ഉത്തമമാണ്. എപ്പോഴും ജോലിത്തിരക്കില്‍ മുഴുകി ഇരിക്കരുത്. ഉല്ലാസത്തിനും സമയം കണ്ടെത്തണം. വീട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കാരണമാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍