ഒമേഗ3 ഫാറ്റി ആസിഡും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ജൂണ്‍ 2022 (17:51 IST)
ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. സാല്‍മണ്‍, ചൂര എന്നീ മത്സ്യങ്ങളില്‍ ഒമേഗ3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ട്രൈഗ്ലിസറൈഡിനെ കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ ശരീരത്തിലുണ്ടാകുന്ന ഇന്‍ഫ്‌ളമേഷനെ തടയാന്‍ സഹായിക്കും. കൂടാതെ ഒമേഗ3 ഫാറ്റി ആസിഡുകള്‍ രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നു. 
 
പൂരിത കൊഴിപ്പുകളടങ്ങിയ ബീഫ്, പോര്‍ക്ക്, പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് നിര്‍ത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍