ഉത്സവകാലമാണ്, മധുരം അമിതമാകരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 ഓഗസ്റ്റ് 2023 (10:59 IST)
നമ്മുടെ ആഹാരശീലങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മധുരം. മധുരമുള്ള പാനീയങ്ങളും പലഹാരങ്ങളും വലിയ തോതിലാണ് മലയാളികള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ പ്രമേഹരോഗികള്‍ നമ്മള്‍ക്കിടയില്‍ ഏറെയാണ്. എന്നാല്‍ പഞ്ചാസര കുറയ്ക്കുന്നത് പ്രമേഹത്തെ മാത്രമല്ല മറ്റ് ആരോഗ്യഗുണങ്ങളും നമ്മുക്ക് തരുന്നതാണ്. പഞ്ചാസര കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്നതാണ് അതിലൊന്ന്.
 
പ്രമേഹസാധ്യത ഉയര്‍ത്തുന്നു എന്നത് മാത്രമല്ല പഞ്ചസാരയുടെ ദോഷങ്ങള്‍. പഞ്ചസാരയുടെ അമിതമായ ഉപയോഗം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും പൊണ്ണത്തടിക്കും ഹൃദ്രോഗങ്ങള്‍ക്കും സാധ്യത ഉയര്‍ത്തുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് പഞ്ചസാരയ്ക്ക് നോ പറയുക എന്നതാണ്. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് വീക്കം കുറയ്ക്കും. ഇത് മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റം,സമ്മര്‍ദ്ദം,ഉത്കണ്ഠ,വിഷാദം എന്നിവ കൂറയ്ക്കാന്‍ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍