Sweating While Sleeping: ഫാനിട്ടാലും ഉറങ്ങുമ്പോള്‍ വിയര്‍ക്കുന്നു, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 ജനുവരി 2024 (12:38 IST)
Sweating While Sleeping: ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടാണ്. തുടര്‍ച്ചയായ ഇത്തരം ബുദ്ധിമുട്ടുകള്‍ മറ്റുചില രോഗങ്ങളുടെ ലക്ഷണമാകാം. ഹൈപ്പര്‍ തൈറോയിഡിസം ഉള്ളവരില്‍ ഉറക്കത്തില്‍ വിയര്‍പ്പ് ഉണ്ടാകാറുണ്ട്. തൈറോയിഡ് ഗ്രന്ഥി ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കുന്നു. ഇതിന്റെ ഭാഗമായി ശരീരം താപനില ഉയര്‍ത്തും. നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, ഇതിനായി ഇന്‍സുലിനോ മരുന്നുകളോ കഴിക്കുന്നുണ്ടെങ്കില്‍ ഇത്തരത്തില്‍ വിയര്‍ക്കും.

ALSO READ: Food In Fridge: വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്, ഇത് അപകടകരമാണ്!
ഇതിനുകാരണം രക്തത്തിലെ ഷുഗര്‍ കുറയുന്നതുകൊണ്ടാണ്. അസിഡിറ്റിയുണ്ടെങ്കിലും ഇത്തരത്തില്‍ വിയര്‍പ്പ് അനുഭവപ്പെടാം. അതുകൊണ്ട് കിടക്കുന്നതിനുമുന്‍പ് എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അസുഖങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവരിലും പാര്‍ശ്വഫലമായി ഇത്തരത്തില്‍ വിയര്‍ക്കാറുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍