രക്ഷകനായി റാമോസ്, കിരീടനേട്ടത്തിനരികെ റയൽ മാഡ്രിഡ്

തിങ്കള്‍, 6 ജൂലൈ 2020 (13:15 IST)
സ്പാനിഷ് ലീഗ് കിരീടനേട്ടത്തിലേക്ക് ഒരുപടികൂടി മുന്നേറി റയൽ മാഡ്രിഡ്.അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്കെതിരെ നായകൻ റാമോസ് നേടിയ ഗോളിലൂടെയാണ് റയൽ കിരീടനേട്ടത്തിലേക്കു‌ള്ള തങ്ങളുടെ അകലം കുറച്ചത്.
 
ചെറിയ പരിക്കുള്ളതിനാല്‍ ഏഡന്‍ ഹസാര്‍ഡും റാഫേല്‍ വരാനുമില്ലാതെയാണ് റയലിന്ന് ബില്‍ബാവോയ്ക്കെതിരെ ഇറങ്ങിയത്.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 73-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യം തെറ്റാതെ ഗോള്‍വലയിലെത്തിച്ചതോടെ വിജയം റയലിന്റെ കൂടെ നിന്നു.കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ലീഗ് പുനരാരംഭിച്ചശേഷം റയല്‍ നേടുന്ന തുടര്‍ച്ചയായ ഏഴാം ജയമാണിത്. വിജയത്തോടെ രണ്ടാം സ്ഥാനത്തിലുള്ള ബാഴ്‌സക്ക് മേൽ നാലുപോയിന്റിന്റെ ലീഡ് നിലനിർത്താനും റയലിനായി.ഇന്ന് വിയ്യാ റയലിനെതിരായ മത്സരത്തിൽ ബാഴ്‌സ വിജയം സ്വന്തമാക്കിയിരുന്നു..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍