കോവിഡ് കാലത്തും കേരളത്തിൽ ഇരട്ടി നേട്ടമുണ്ടാക്കി ജിയോ

ചൊവ്വ, 15 ഡിസം‌ബര്‍ 2020 (13:02 IST)
ഈ മഹാമാരി കാലത്തും വൻ നേട്ടമുണ്ടാക്കിയിരിക്കുകയാണ് റിലയൻസ് ജിയോ. രാജ്യത്തെ ഏറ്റവും വലിയ ഫോർജി സെല്ലുലാർ ഓപ്പറേറ്റർ കൂടിയായ ഇവർ കേരളത്തിലാണ് വലിയ നേട്ടം ഉണ്ടാക്കിയത്. കേരളത്തിൽ ജിയോയ്ക്ക് ഒരുകോടി വരിക്കാർ എന്ന അപൂർവനേട്ടമാണ് കോവിഡ് കാലത്തും കമ്പനി സ്വന്തമാക്കിയത്. ഈ കാലയളവിൽ വരിക്കാരുടെ എണ്ണത്തിൽ ഇരട്ടി വർധനയാണ് ഉണ്ടായത്.
 
കൊറോണക്കാലത്തും ജിയോയുടെ ടീം പരിധികളില്ലാതെ പ്രവർത്തിക്കുകയും എല്ലാ ഉപഭോക്താക്കളുമായി കണക്ടിവിറ്റി ഉറപ്പാക്കുകയും ചെയ്തു എന്നാണ് ജിയോ ഉദ്യോഗസ്ഥർ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍