ട്രാൻസ് ഞെട്ടിച്ചോ? പ്രേക്ഷക പ്രതികരണം

ചിപ്പി പീലിപ്പോസ്

വ്യാഴം, 20 ഫെബ്രുവരി 2020 (13:08 IST)
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അൻ‌വർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജു പ്രസാദ് എന്ന മോട്ടിവേഷണൽ സ്പീക്കറുടെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവർക്ക് വിജയമന്ത്രങ്ങൾ പറഞ്ഞ് കൊടുക്കുമ്പോഴും സ്വന്തം ജീവിതത്തിൽ പറയത്തക്ക വിജയങ്ങളൊന്നും ഇല്ലാത്ത വിജു പ്രസാദിന്റെ ജീവിതത്തിൽ ചില സൌഹൃദങ്ങൾ വരുത്തുന്ന മാറ്റങ്ങളാണ് കഥ പറയുന്നത്. 
 
'ട്രാൻസി'ന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്. അമൽ നീരദ് ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.  പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്ങ്, സൗണ്ട് ഡിസൈനിംഗ് റസൂൽ പൂ‍ക്കുട്ടിയും സംഗീത സംവിധായകനായി ' ജാക്സൺ വിജയനും അരങ്ങ് വാഴ്ന്ന ചിത്രമാണ് ട്രാൻസ്. ചിത്രത്തിന്റെ നെടും തൂണ് പശ്ചാത്തല സംഗീതം തന്നെയായിരുന്നു.   
 
ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദിനൊപ്പം നസ്രിയ നസീം, ഗൗതം മേനോൻ, സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

#Trance- Terrific first half with out and out #FahadhFaasil show. Grandeur in every frames with highly rich production values. Stunning visuals and bgm makes this one more fabulous. Controversies gonna fire from today about the plot. Watch it at the earliest to avoid spoilers.

— Martin N Joseph (@mnj993) February 20, 2020

#TranceMovie First Half - A super interesting one with superb performance from entire cast and excellent direction of an interesting subject. Technically Superior. Bgm and Music

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍