ടോവിനോ തോമസ് പ്രൊഡ്യൂസര്‍, നായകന്‍ ബേസില്‍, സിനിമ 'മരണമാസ്സ്' ആകുമോ ?

കെ ആര്‍ അനൂപ്

ബുധന്‍, 10 ഏപ്രില്‍ 2024 (08:59 IST)
Maranamass
ബേസില്‍ ജോസഫിനെ നായകനാക്കി ടോവിനോ തോമസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് മരണമാസ്സ്.നവാഗതനായ ശിവപ്രസാദ് സംവിധാനം സിനിമ പ്രഖ്യാപിച്ചു.
 
കൗതുക ഉണര്‍ത്തുന്ന ടൈറ്റില്‍ ആരാധകരെ ആകര്‍ഷിക്കുന്നു. മിന്നല്‍ മുരളി ഉള്‍പ്പെടെയുള്ള സിനിമകളുടെ അസോസിയേറ്റായ ശിവപ്രസാദ് നിരവധി ഹസ്വ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
 
രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സിജു സണ്ണിയാണ് കഥ ഒരുക്കിയിരിക്കുന്നത്. സിജുവും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 നീരജ് രവി ഛായാഗ്രഹണവും, ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 
ടോവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ ടോവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഗോകുല്‍നാഥ്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍