സൗബിന്‍റെ 'കള്ളൻ ഡിസൂസ' ഒരുങ്ങുന്നു, നിര്‍മ്മാണം സാന്ദ്ര തോമസ്

കെ ആര്‍ അനൂപ്

ശനി, 14 നവം‌ബര്‍ 2020 (19:02 IST)
സൗബിൻ ഷാഹിർ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കള്ളൻ ഡിസൂസ’. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും ഡോൾബി മിക്സും കഴിഞ്ഞതായി സംഗീത സംവിധായകൻ കൈലാസ് മേനോൻ അറിയിച്ചു.
 
ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ, ദിലേഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എന്നാൽ ചിത്രത്തിൽ സൗബിൻ കള്ളൻ വേഷത്തിലാണോ എത്തുന്നത് എന്നത് അറിയാൻ സാധിച്ചിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍