ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന പുത്തന്‍ ചിത്രത്തില്‍ റോഷന്‍ മാത്യു പ്രധാന വേഷത്തില്‍, നായികയാകാന്‍ ആലിയ ഭട്ട് !

കെ ആര്‍ അനൂപ്

വ്യാഴം, 18 ഫെബ്രുവരി 2021 (09:18 IST)
വളരെക്കുറച്ച് സിനിമകളിലൂടെ തന്നെ സിനിമാപ്രേമികളുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് റോഷന്‍ മാത്യു. കൈ നിറയെ സിനിമകളുള്ള നടന്‍ ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്.റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. സിനിമ നിര്‍മ്മിക്കുന്നത് ആകട്ടെ ഷാരൂഖ് ഖാനും.ഡാര്‍ലിംഗ്സ് എന്ന പേര് നല്‍കിയിട്ടുള്ള സിനിമയില്‍ നായികയായി എത്തുന്നത് അലിയ ഭട്ട് ആണ്.റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷാരൂഖ് നിര്‍മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്, മോളിവുഡ് സിനിമ പ്രേമികള്‍.
 
ജസ്മീത് കെ റീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷഫാലി ഷായും വിജയ് വര്‍മ്മയും ആണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ചോക്ക്ഡ് എന്ന ചിത്രത്തിലൂടെ ആയിരുന്നു റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനം തന്നെ നടന്‍ കാഴ്ചവെച്ചു.
 
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ചതുരം' എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടന്‍.സ്വാസിക,ശാന്തി ബാലചന്ദ്രന്‍ റോഷന്‍ മാത്യുവിനൊപ്പം ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍