'ആദി പുരുഷ്'ല്‍ സീതയായി ക്രിതി സനോണ്‍, പുതിയ അപ്‌ഡേറ്റ് നല്‍കി പ്രഭാസ്

കെ ആര്‍ അനൂപ്

വെള്ളി, 12 മാര്‍ച്ച് 2021 (12:22 IST)
പ്രഭാസിന്റെ 'ആദിപുരുഷ്' ഒരുങ്ങുകയാണ്. രാമായണത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രീരാമനായാണ് നടന്‍ എത്തുന്നത്. ബോളിവുഡ് താരം ക്രിതി സനോണ്‍ ടീമിനൊപ്പം ചേര്‍ന്നു. നടി സീതയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. താരത്തിനെ 'ആദിപുരുഷ്'ലേക്ക് പ്രഭാസ് തന്നെയാണ് സ്വാഗതം ചെയ്തത്. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണനായി സണ്ണി സിംഗ് എത്തും. 
 
2021-ല്‍ ഷൂട്ടിങ് ആരംഭിച്ച് 2022ല്‍ തിയേറ്ററിലെത്തിക്കുന്ന തരത്തിലാണ് സിനിമയുടെ ജോലികള്‍ പുരോഗമിക്കുന്നത്.സിനിമയുടെ മോഷന്‍ ക്യാപ്ചര്‍ ഷൂട്ട് അടുത്തിടെ ആരംഭിച്ചിരുന്നു. സെറ്റിലേക്ക് പോകുന്നതിനു മുമ്പുള്ള ഒരു ടെസ്റ്റ് ഷൂട്ട് കൂടിയാണെന്ന് സംവിധായകന്‍ ഓം റൗട്ട് പറഞ്ഞിരുന്നു.വിഷ്വല്‍ ഇഫക്റ്റുകളുടെ സഹായത്തോടെ അതിമനോഹരമായ ദ്രിശ്യ വിരുന്നായിരിക്കും സിനിമ പ്രേക്ഷകനു സമ്മാനിക്കുക.400 കോടിയോളം ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിലവില്‍ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍