'തുണ്ട്' കാണാന്‍ തയ്യാറായ്‌ക്കോ, ബിജുമേനോന്‍ ചിത്രം ഫെബ്രുവരി 16 മുതല്‍ തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

ശനി, 6 ജനുവരി 2024 (12:01 IST)
Thundu Bijumenon movie
നടന്‍ ബിജുമേനോന്റെ പുതിയ ചിത്രമാണ് 'തുണ്ട്'.നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാന്‍ ആണ്.തല്ലുമാല,അയല്‍വാശി സിനിമകള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍'തുണ്ട്' എന്ന സിനിമ നിര്‍മ്മിക്കുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷകള്‍ ഉണ്ട്.ALSO READ: വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

സംവിധായകന്‍ റിയാസും കണ്ണപ്പനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഛായാഗ്രഹണം ജിംഷി ഗാലിദ്. ജിംഷി നിര്‍മ്മാണത്തിനും പങ്കാളിയാണ്.നമ്പു ഉസ്മാന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.ALSO READ: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അസിഡിറ്റിയില്‍ നിന്ന് രക്ഷനേടാം
 
 

വെബ്ദുനിയ വായിക്കുക