കരിയറിലെ രണ്ടാമത്തെ മികച്ച ഓപ്പണിങ്,ആടുജീവിതത്തിനൊപ്പം എത്താനായില്ല ! 'ഗുരുവായൂരമ്പല നടയില്‍' പൃഥ്വിരാജിന് നേടിക്കൊടുത്തത്

കെ ആര്‍ അനൂപ്

ശനി, 18 മെയ് 2024 (09:40 IST)
പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സിനിമയുടെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ കഴിഞ്ഞദിവസം തന്നെ പുറത്തുവന്നതാണ്. കേരളത്തില്‍നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷന്‍. ഇപ്പോള്‍ ആഗോള കളക്ഷന്‍ വിവരങ്ങള്‍ കൂടി ഇതിനോട് ചേര്‍ത്തിരിക്കുകയാണ്. ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ചു പൃഥ്വിരാജിന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ഓപ്പണിങ് ആണ് സംഭവിച്ചിരിക്കുന്നത്.
 
ആഗോളതലത്തില്‍ 8 കോടിയിലധികം രൂപ സിനിമ നേടി. വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി 55 ലക്ഷം രൂപയും സ്വന്തമാക്കി.ഓവര്‍സീസില്‍ നിന്നും 3.65 കോടിയുമാണ് സിനിമയുടെ കളക്ഷന്‍
 
പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് കളക്ഷന്‍ 16 കോടിയിലധികം നേടിയ ആടുജീവിതം ആണ്. 8 കോടിയിലധികം നേടി ഗുരുവായൂരമ്പല നടയില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.
 
അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍