മീറ്റിംഗ് വേണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നൽകിയത് ഷെയ്‌ന്റെ മാതാവ്, ചർച്ചയ്ക്ക് വരാതെ നാട് ചുറ്റാനിറങ്ങി ഷെയ്‌ൻ !

റെയ്‌നാ തോമസ്

ബുധന്‍, 4 ഡിസം‌ബര്‍ 2019 (15:22 IST)
ഷെയ്ൻ നിഗം വിഷയത്തിൽ സമവായ ചർച്ചകൾ നീളാൻ സാധ്യത. ഡൽഹിയിലുള്ള ഷെയ്ൻ തിരിച്ചെത്തിയ ശേഷം മാത്രമായിരിക്കും ഇനി ചർച്ചകളെന്നാണ് സൂചന. ഷെയ്നുമായി അമ്മ ഭാരവാഹികൾ ആദ്യം ചർച്ച ചെയ്യും. അതിന് ശേഷമാകും മറ്റ് സംഘടനകളുമായുള്ള ചർച്ചകളുണ്ടാവുക.
 
ഷെയ്ന്‍ കൂടിക്കാഴ്ച്ചയ്ക്ക്  ഇതുവരെ എത്താത്തതിൽ അമ്മ ഭാരവാഹികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഷെയ്‌ൻ മുന്‍കയ്യെടുത്താല്‍ മാത്രം തുടര്‍ ചര്‍ച്ചകള്‍ മതിയെന്ന അഭിപ്രായവും താര സംഘടന ഭാരവാഹികളില്‍ ഒരു വിഭാഗത്തിനുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വെള്ളിയാഴ്ച്ച മാത്രമേ ഷെ‌യ്‌ൻ കൊച്ചിയിലെത്തൂ എന്നുമാണ് ഭാരവാഹികള്‍ക്ക് ലഭിച്ച വിവരം.
 
ഷെ‌യ്‌ൻ നിഗത്തിന്‍റെ അമ്മ സുനില നല്‍കിയ കത്ത് പരിഗണിച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ ഇടപെടാന്‍ താരസംഘടന തീരുമാനിച്ചത്. ചര്‍ച്ചയ്ക്കായി ബുധനാഴ്ച്ച കൊച്ചിയില്‍ എത്താന്‍ സംഘടനാ ഭാരവാഹികള്‍ സുഹൃത്തുക്കള്‍ മുഖേനെ നടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഷെയ്‌ൻ എത്താത്തത് എല്ലാവരിലും അതൃ‌പ്തി ഉളവാക്കിയിട്ടുണ്ട്. 
 
നടനുമായുള്ള ചര്‍ച്ച വൈകുന്നതോടെ അമ്മയും പ്രൊഡുസേഴ്സ് അസോസിയേഷനും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയും നീളും. ഷെയ്നിന്‍റെ സാന്നിധ്യത്തില്‍ അമ്മയുമായി ചര്‍ച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍