അനുവാദമില്ലാതെ ആരാധകൻ സെൽഫി എടുത്തു; ഫോൺ പിടിച്ചുവാങ്ങി സൽമാൻ; കലിപ്പ്

റെയ്‌നാ തോമസ്

ബുധന്‍, 29 ജനുവരി 2020 (09:28 IST)
ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹം പലപ്പോഴും താരങ്ങളെ മുഷിപ്പിക്കാറുണ്ട്. ഇപ്പോൾ അനുമതിയില്ലാതെ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചു വാങ്ങുന്ന സൽമാൻ ഖാന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗോവ വിമാനത്താവളത്തിൽ വച്ചാണ് സൽമാൻ ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചു വാങ്ങുന്നത്. പുതിയ ചിത്രമായ രാധേയുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ് സൽമാൻ ഗോവയിൽ എത്തിയത്. 
 
വിമാനത്താവളത്തിനുള്ളിൽ നിന്ന് പുറത്തേക്കു വന്ന സൽമാൻ ആദ്യം ഒരു സ്ത്രീക്കും കുട്ടിക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. അതിനു ശേഷം പുറത്തേക്ക് വരുമ്പോഴായിരുന്നു യുവാവ് സ‌ൽമാന്റെ അനുമതിയില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത്. ഇതിൽ പ്രകോപിതനായ താരം ഫോൺ തട്ടിപ്പറിക്കുകയായിരുന്നു. 
 
സൽമാന്റെ കൂടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് എയർലൈൻസിന്റെ സ്റ്റാഫാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇയാൾ ഫോണിനായി സൽമാന്റെ പിന്നാലെ ഓടുന്നതായും ചിത്രത്തിൽ കാണാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍