'സ്വപ്നങ്ങളെ പോരാളിയെ പോലെ പിന്തുടരുന്നവള്‍';രശ്മിക മന്ദാനയുടെ ആദ്യചിത്രത്തിലെ ഓഡീഷന്‍ വിഡിയോ ട്വിറ്ററില്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 7 ഏപ്രില്‍ 2021 (12:57 IST)
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം തിരക്കുള്ള നായികമാരില്‍ ഒരാളാണ് രശ്മിക മന്ദാന. കന്നഡ സിനിമയില്‍ തുടങ്ങി ടോളിവുഡും കോളിവുഡും പിന്നിട്ട് ബോളിവുഡ് വരെ എത്തി നില്‍ക്കുകയാണ് താരത്തിന്റെ സിനിമ ജീവിതം. ഏറെ ജനപ്രീതിയുള്ള നടിയുടെ ജന്മദിനം സിനിമ ലോകം ആഘോഷമാക്കി. അതിനിടയില്‍ നടനും നിര്‍മ്മാതാവുമായ രക്ഷിത് ഷെട്ടിയുടെ വേറിട്ട ആശംസയാണ് ട്വിറ്ററില്‍ തരംഗമാകുന്നത്.രശ്മികയുടെ ആദ്യ സിനിമയായ കിരിക് പാര്‍ട്ടിയുടെ ഓഡീഷന്‍ വിഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്.
 
കണ്ണട ഇട്ട് നിഷ്‌കളങ്കയായി സംസാരിക്കുന്ന രശ്മികയെ വീഡിയോയില്‍ കാണാം.'സ്വപ്നങ്ങളെ പോരാളിയെ പോലെ പിന്തുടരുന്നവള്‍. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു'- ഓഡീഷന്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് രക്ഷിത് ഷെട്ടി പറഞ്ഞു. കിരിക് പാര്‍ട്ടിയില്‍ നായകനായി എത്തിയതും ചിത്രം നിര്‍മ്മിച്ചതും അദ്ദേഹം തന്നെയാണ്.
 
കാര്‍ത്തി നായകനായെത്തിയ സുല്‍ത്താന്‍ എന്ന തമിഴ് ചിത്രമാണ് രശ്മികയുടെ ഒടുവില്‍ റിലീസായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍