Ranveer Singh: ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ശക്തിമാന്‍ ചിത്രത്തില്‍ രണ്‍വീര്‍ സിങ് നായകന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 19 ഫെബ്രുവരി 2024 (09:36 IST)
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ശക്തിമാന്‍ ചിത്രത്തില്‍ രണ്‍വീര്‍ സിങ് നായകന്‍. അടുത്തവര്‍ഷം മെയ് മാസത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2026 ല്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. 2023 സെപ്റ്റംബറില്‍ നടന്‍ ടോവിനോ തോമസ് ആണ് ഇത് സംബന്ധിച്ച വിവരം ആദ്യം പുറത്ത് വിട്ടത്. ബേസില്‍ ജോസഫും രണ്‍വീര്‍ സിംഗും തമ്മിലുള്ള സഹകരണത്തെ കുറിച്ചാണ് സൂചന നല്‍കിയത്.
 
2018 എന്ന സിനിമ ഓസ്‌കാറിനുള്ള ഇന്ത്യന്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട പ്രഖ്യാപനം ആഘോഷിച്ച വേളയിലായിരുന്നു ഇക്കാര്യം ടോവിനോ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍