എന്തൊരു മാറ്റം ! ജിമ്മില്‍ നിന്നും സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 31 ജൂലൈ 2023 (10:35 IST)
മിന്നല്‍ മുരളിക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും ഒരു സൂപ്പര്‍ഹീറോ ചിത്രം വരുമെന്ന സൂചന നല്‍കിക്കൊണ്ട് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ നല്‍കിയതോടെ ആരാധകരും ആവേശത്തിലാണ്. സിനിമ ഒരുങ്ങുന്നതിനു മുന്‍പേ ജിമ്മില്‍ വര്‍ക്കൗട്ട് സംവിധായകന്‍ തുടങ്ങി. തന്റെ ശരീരത്തിന് ഉണ്ടായ മാറ്റവും സന്തോഷത്തോടെ അദ്ദേഹം പങ്കുവെച്ചു.
മലയാളത്തിലെ അടുത്ത സൂപ്പര്‍ ഹീറോ ആവാന്‍ സാധ്യതയുള്ള പേരാണ് ജയസൂര്യയുടെത്. ജയസൂര്യയുടെ അടുത്ത സുഹൃത്താണ് രഞ്ജിത്ത് ശങ്കര്‍.നടന്റെ നൂറാമത്തെ ചിത്രം സണ്ണി സംവിധാനം ചെയ്തതും അദ്ദേഹമാണ്. 
'ഞാന്‍ മേരിക്കുട്ടി' എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിച്ച് സിനിമയെന്ന പ്രത്യേകതയുമുണ്ട് ഇതിന്.ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. 'പുണ്യാളന്‍ അഗര്‍ബത്തീസ് ', 'സു..സു ... സുധിവത്മീകം ',' പ്രേതം ', 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ',' ഞാന്‍ മേരിക്കുട്ടി ',' പ്രേതം 2 '.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍