സ്റ്റൈലിഷ് ലുക്കിൽ നസ്രിയ; വൈലറായി പുതിയ ഫോട്ടോ

റെയ്‌നാ തോമസ്

വ്യാഴം, 23 ജനുവരി 2020 (09:35 IST)
മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് നസ്രിയ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്റ്റെലിഷ് ലുക്കിലാണ് ഫോട്ടോയിൽ താരം. രണ്ടാമത്തെ തിരിച്ചുവരവിൽ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്. 
 
ഫെബ്രുവരി 14 നാണ് ട്രാൻസ് തിയേറ്ററുകളിൽ എത്തുന്നത്. ഫഹദും നസ്രിയയും വിവാഹത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.  ഇരുവരെയും കൂടാതെ സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
 
വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍