ഷാഫിയും മോഹന്‍ലാലും ആദ്യമായ് ഒന്നിക്കുന്നു; തിരക്കഥ വിഷ്ണു ഉണ്ണികൃഷ്ണൻ

തുമ്പി ഏബ്രഹാം

തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (16:36 IST)
സംവിധായകന്‍ ഷാഫിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കോമഡി ചിത്രമായിരിക്കുമെന്നാണ് സൂചനകള്‍. സന്തോഷ് ടി കുരുവിളയും വൈശാഖ് രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 
സംവിധായകന്‍ സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദര്‍ ആണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്. മോഹന്‍ലാലിന് ഒപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഇര്‍ഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍