ജോര്‍ജുകുട്ടിയും കുടുംബത്തെയും വീണ്ടും ഓര്‍ത്ത് മീന, മാസങ്ങള്‍ക്കുശേഷം അതേ രംഗത്തിന്റെ ഷൂട്ട് വീണ്ടും !

കെ ആര്‍ അനൂപ്

വ്യാഴം, 1 ഏപ്രില്‍ 2021 (12:51 IST)
ഈ വര്‍ഷം സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ദൃശ്യം 2. അടുത്തിടെ മലയാളത്തില്‍ നിന്ന് ഹിറ്റായ ചിത്രങ്ങളില്‍ ഒന്നുകൂടിയാണിത്. സിനിമയിലെ നായിക കൂടിയായ മീന ഇപ്പോള്‍ ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ്. മാസങ്ങള്‍ക്കുമുമ്പ് മോഹന്‍ലാലിനും എസ്തറിനും അന്‍സിബയ്‌ക്കൊപ്പം മലയാളത്തില്‍ ചിത്രീകരിച്ച ഇതേ രംഗം തെലുങ്കില്‍ ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം പങ്കു വയ്ക്കുകയാണ് മീന.
 
'ഇന്ന് ഞാന്‍ അതേ രംഗത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഈ ദിവസം ഓര്‍ക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട രംഗങ്ങള്‍ ഒരിക്കല്‍ കൂടി ചെയ്യുമ്പോഴുള്ള മനോഹരമായ അനുഭവം'- മീന കുറിച്ചു.
 
ജിത്തു ജോസഫ് തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്. എസ്തറും, നാദിയ മൊയ്തുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍