മാമാങ്കത്തിനായി മുംബൈയിൽ മമ്മൂട്ടിയുടെ മാസ് എൻട്രി; വീഡിയോ ഏറ്റെടുത്ത് ആരാധകർ; വീഡിയോ

തുമ്പി ഏബ്രഹാം

വ്യാഴം, 5 ഡിസം‌ബര്‍ 2019 (09:39 IST)
മാമാങ്കം ഹിന്ദി പതിപ്പിന്റെ പ്രമോഷൻ പരിപാടിയ്ക്കായി നടൻ മമ്മൂട്ടി മുംബൈയിലെത്തിയ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുബൈയിലെത്തിയ ശേഷം സ്റ്റെലിഷ് ലുക്കിലെത്തിയ മമ്മൂട്ടിയെ ആരാധകരും ചേർന്നാണ് സ്വീകരിച്ചത്. 
 
ഡാർക്ക് ബ്ലൂ ഷർട്ടും കൂളിംഗ് ഗ്ലാസും വച്ചാണ് അദ്ദേഹം വേദിക്ക് സമീപത്ത് കാറിൽ വന്നിറങ്ങിയത് ക്യാമറാമാന്മരുടെ വൻ നിര അദ്ദേഹത്തിന് പിന്നാലെയുണ്ടായിരുന്നു. അവർക്കായി കുറച്ച് സമയം നൽകിയ ശേഷമാണ് അദ്ദേഹം വേദിക്കരികിൽ എത്തിയത്. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍