ആറ് ദിവസം കൊണ്ട് 40 കോടി ! കണ്ണൂര്‍ സ്‌ക്വാഡ് കുതിക്കുന്നു

ബുധന്‍, 4 ഒക്‌ടോബര്‍ 2023 (09:48 IST)
മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ബോക്‌സ്ഓഫീസില്‍ കുതിക്കുന്നു. ആറ് ദിവസം കൊണ്ട് ചിത്രം 40 കോടി ക്ലബില്‍ കയറി. കണ്ണൂര്‍ സ്‌ക്വാഡിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 40 കോടി കടന്നതായി സൗത്ത് ഇന്ത്യന്‍ ബോക്‌സ്ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ള ചിത്രം 50 കോടി കളക്ഷന്‍ മറികടക്കും. 
 
ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് 20.15 കോടിയാണ് കളക്ട് ചെയ്തത്. ജിസിസി, യുഎഇ എന്നിവിടങ്ങളിലെ വലിയ തിരക്ക് ചിത്രത്തിന്റെ കളക്ഷന്‍ വര്‍ധിക്കാന്‍ കാരണമായി. പ്രവൃത്തി ദിനമായിട്ട് കൂടി ഇന്നലെ കേരളത്തില്‍ നിന്ന് മാത്രം 2.45 കോടി കളക്ട് ചെയ്യാന്‍ കണ്ണൂര്‍ സ്‌ക്വാഡിന് സാധിച്ചു.  
 
അതേസമയം 2023 ല്‍ റിലീസായ മലയാള സിനിമകളില്‍ ആദ്യ വീക്കെന്‍ഡില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത സിനിമയെന്ന നേട്ടം കണ്ണൂര്‍ സ്‌ക്വാഡ് നേരത്തെ സ്വന്തമാക്കിയിരുന്നു. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച നാലര കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തു. ജൂഡ് ആന്റണി ചിത്രം 2018 ന്റെ റെക്കോര്‍ഡാണ് കണ്ണൂര്‍ സ്‌ക്വാഡ് മറികടന്നത്. 2018 ന് ആദ്യ ഞായറാഴ്ച 4.12 കോടിയാണ് കേരളത്തില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്തിരിക്കുന്നത് റോബി വര്‍ഗീസ് രാജ് ആണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍