'ദൃശ്യം 2'ന് ശേഷം മറ്റൊരു ത്രില്ലര്‍ ചിത്രവുമായി ജിത്തു ജോസഫ്, അണിയറയില്‍ പുത്തന്‍ ചിത്രമൊരുങ്ങുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 23 ഫെബ്രുവരി 2021 (17:22 IST)
'ദൃശ്യം 2'-ന്റെ മികച്ച വിജയത്തിനുശേഷം സംവിധായകന്‍ ജിത്തു ജോസഫ് പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. ഈ വര്‍ഷം തന്നെ മറ്റൊരു ചിത്രവുമായി സംവിധായകന്‍ പ്രേക്ഷകരിലേക്ക് എത്തും. അതും മറ്റൊരു ത്രില്ലര്‍ ചിത്രം. ഇതിന്റെ ജോലികള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് സംവിധായകന്‍ അറിയിച്ചു. പ്രഖ്യാപനം ഉടന്‍ വരും. വിചാരിച്ച കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നാല്‍ ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
 
 2013-ല്‍ പുറത്തിറങ്ങിയ 'മെമ്മറീസ്' പോലൊരു ചിത്രം ആകാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ് സംവിധായകന്‍.ആദ്യ ഭാഗത്തില്‍ നായകനായി അഭിനയിച്ച വെങ്കിടേഷ് തന്റെ വേഷം വീണ്ടും അവതരിപ്പിക്കും. മീന, എസ്തര്‍ അനില്‍, നാദിയ തുടങ്ങിയവരും രണ്ടാംഭാഗത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍