പ്രീ-സെയില്‍സില്‍ തിളങ്ങി ജയറാമിന്റെ 'ഓസ്ലര്‍', ഓപ്പണിങ് ഡേ എത്ര നേടും?

കെ ആര്‍ അനൂപ്

വ്യാഴം, 11 ജനുവരി 2024 (15:13 IST)
ജയറാമിന്റെ 'എബ്രഹാം ഓസ്ലര്‍' വിജയകരമായി പ്രദര്‍ശനം തുടരുന്നു.മിഥുന്‍ മാനുവല്‍ തോമസാണ് ഈ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളോടെ തുടങ്ങാനായ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ പ്രീ സെയില്‍സ് ബിസിനസ് കണക്കാണ് പുറത്തുവന്നിരിക്കുന്നത്.ALSO READ: ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയറുവേദന ഉണ്ടാകാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
 
 പ്രീ-സെയില്‍സില്‍ 92.85 ലക്ഷം രൂപ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലമായി ജയറാമിന്റെ ചിത്രങ്ങള്‍ക്ക് ഇത്ര വലിയ ഹൈപ്പ് ലഭിച്ചിട്ട്. അതുകൊണ്ടുതന്നെ നടനെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലാണ്. ഫ്രൈഡേ മാറ്റിനി ട്വിറ്റര്‍ ഫോറം പങ്കിട്ട പ്രീ-സെയില്‍സ് കണക്കുകള്‍ പ്രകാരം, 797 ഷോകളുടെ 59,629 ടിക്കറ്റുകളും വിറ്റു, 92.85 ലക്ഷം രൂപയുടെ കണക്ഷന്‍ ആണ് ഇതിലൂടെ നേടിയത്. ഓപ്പണിങ് ഡേ ബോക്സ് ഓഫീസില്‍ 3 കോടിയില്‍ കൂടുതല്‍ നേടുമെന്നാണ് കണക്കുകൂട്ടുന്നത്.
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍