HBD Charmy kaur: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ചാര്‍മി കൗറിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

ബുധന്‍, 17 മെയ് 2023 (12:39 IST)
Happy Birhtday Charmy Kaur: മലയാളികള്‍ക്കിടയിലും നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ചാര്‍മി കൗര്‍. ടോളിവുഡ് ബ്യൂട്ടി സ്റ്റാറിന്റെ ജന്മദിനമാണ് ഇന്ന്. നടിയുടെ പ്രായം എത്രയാണെന്ന് അറിയേണ്ടേ ?
എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും നായികയായി അഭിനയിച്ച ചാര്‍മി ഇപ്പോള്‍ ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 60 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ചാര്‍മി നിര്‍മ്മിച്ച ലിഗര്‍ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ ഒരു ദുരന്തമായി മാറിയിരുന്നു. 'ഡബിള്‍ സ്മാര്‍ട്ട്' എന്ന സിനിമയുടെ നിര്‍മ്മാണ ജോലികളുടെ തിരക്കിലാണ് നടി.
1987 മെയ് 17ന് ഹൈദരാബാദിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് ചാര്‍മി കൗര്‍ ജനിച്ചത്. 36 വയസ്സാണ് നടിയുടെ പ്രായം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍