മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്ര ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ല: നടി മേഘ്‌ന

സിആര്‍ രവിചന്ദ്രന്‍

ശനി, 9 മാര്‍ച്ച് 2024 (15:39 IST)
meghna
മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്ര ഹൈപ്പ് കൊടുക്കുന്നതിന്റെ ആവശ്യമില്ലെന്ന് നടി മേഘ്‌ന. നടിയുടെ പുതിയ ചിത്രമായ അരിമാപ്പട്ടി ശക്തി കണ്ടതിനു ശേഷം തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു മേഘന പ്രതികരിച്ചത്. ഞാന്‍ ഒരു മലയാളിയാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്രത്തോളം പ്രതികരണം ഒന്നും ലഭിക്കുന്നില്ല. തമിഴ്‌നാട്ടില്‍ ഈ സിനിമ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ ഈ സിനിമ കണ്ടതാണ്. വലിയ തൃപ്തിയൊന്നും തോന്നിയില്ല. എന്തുകൊണ്ടാണ് ഈ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്ന് മനസ്സിലാകുന്നില്ലായെന്നും താരം പറഞ്ഞു. 
 
അതേസമയം താരത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നിരവധി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രദര്‍ശനം തുടങ്ങിയ ആദ്യ ദിനങ്ങളില്‍ വളരെക്കുറഞ്ഞ സ്‌ക്രീനുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച സിനിമ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 25 കോടിയിലധികം രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍