മിന്നിത്തിളങ്ങാൻ വീണ്ടും ഭാവന!

വ്യാഴം, 1 ഫെബ്രുവരി 2018 (14:47 IST)
നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ഇക്കഴിഞ്ഞ ജനുവരി 22നാണ് ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും വിവാഹിതരായത്. വിവാഹശേഷം താന്‍ സിനിമ എന്ന മേഖലയില്‍ നിന്ന് മാറിനിക്കില്ലെന്ന് നടി നേരത്തേ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകളെ സാധൂകരിയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ന്യൂസ് മിനിറ്റ് പുറത്തു വിട്ടിരിക്കുന്നത്.
 
ഭാവന ഒരു കന്നഡ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ്  ചിത്രത്തിൽ ഭാവന അവതരിപ്പിക്കുക. ജനുവരി 27ന് തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഫെബ്രുവരി 9ന് ഭാവന ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രജ്വാള്‍ ദേവരാജ് ആണ് ഭാവനയുടെ നായകൻ.  
 
ഭാവന നായികയായ മറ്റൊരു കന്നഡ സിനിമയാണ് തഗരു. കന്നഡ ആക്ഷന്‍ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രം ദൂനിയ സൂരി ആണ് സംവിധാനം ചെയ്യുന്നത്. സിനിമ ഈ ഫെബ്രുവരിയില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍