'വസ്ത്രമില്ലാതെ ഒന്നും അല്ല നിന്നത്,ശരീരത്തിന്റെ നിറത്തിലുള്ള ഷോര്‍ട്സ് ഉപയോഗിച്ചു';ആ സീനിനെ കുറിച്ച് നടി അമല പോള്‍

കെ ആര്‍ അനൂപ്

ശനി, 16 മാര്‍ച്ച് 2024 (15:05 IST)
Amala Paul
ആടുജീവിതം പ്രമോഷന്‍ നടി അമല പോള്‍. ഇതിനോടകം തന്നെ നിരവധി അഭിമുഖങ്ങളില്‍ നടി മുഖം കാണിച്ചു കഴിഞ്ഞു. നടി ഒരു ആടൈ എന്ന സിനിമയില്‍ വസ്ത്രം ഇല്ലാതെ അഭിനയിച്ചു എന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ റെഡ് എഫ് മിന് നല്‍കിയ അഭിമുഖത്തില്‍ നടി ആ സീനിനെ കുറിച്ച് വിശദീകരിക്കുകയാണ്.
 
താന്‍ ആടൈയില്‍ അഭിനയിച്ചത് ഒട്ടും വസ്ത്രം ഇല്ലാതെ ആയിരുന്നില്ലെന്ന് അമല പോള്‍ പറയുന്നു. ആള്‍ക്കാര്‍ ഒക്കെ എങ്ങനെയാണ് അങ്ങനെ ധരിച്ച് വെച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഒത്തിരി സാങ്കേതികതയുടെ സഹായത്തോടെ കൂടിയാണ് അത് ചെയ്തതെന്നും അമല പറഞ്ഞു.
 
സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ ചിത്രീകരണം ഏതുതരത്തില്‍ ആയിരിക്കുമെന്നത് അമല പോളിന് വ്യക്തമായി മനസ്സിലാക്കി കൊടുക്കുവാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആയി. ഒപ്പം നല്ലൊരു സൗഹൃദത്തില്‍ എത്താന്‍ ടീമിന് സാധിച്ചു. ഇക്കാര്യം അമല പോള്‍ തന്നെയാണ് പറയുന്നത്.
 
'ആ സൗഹൃദം വന്നതിന് ശേഷം എനിക്ക് ഒരു ട്രസ്റ്റ് വന്നതിന് ശേഷമാണ് സിനിമ ഷൂട്ട് ചെയ്തത്. ഞാന്‍ ആ സിനിമയില്‍ ഒട്ടും വസ്ത്രമില്ലാതെ ഒന്നും അല്ല നിന്നത്. ആള്‍ക്കാര്‍ ഒക്കെ എങ്ങനെയാണ് അങ്ങനെ ധരിച്ച് വെച്ചതെന്ന് എനിക്ക് അറിയില്ല. ഒത്തിരി സാങ്കേതികതയുടെ സഹായത്തോടെ കൂടിയാണ് അത് ചെയ്തത്. ശരീരത്തിന്റെ നിറത്തിലുള്ള ഷോര്‍ട്സും കാര്യങ്ങളുമൊക്കെ ഞാന്‍ ധരിച്ചിരുന്നു.എന്നിരുന്നാല്‍ പോലും ഇത്തരം ഒരു ചിത്രം ചെയ്യാന്‍ നിങ്ങള്‍ക്ക് നല്ല കോണ്‍ഫിഡന്‍സ് വേണം. ആണായാലും പെണ്ണായാലും നമ്മുടെ ഒക്കെ കോണ്‍ഫിഡന്‍സ് ഘടകം ആണ് നമ്മുടെ മുടി, വസ്ത്രം ഒക്കെ. നമ്മള്‍ ഒക്കെ അതിന്റ പിന്നില്‍ ഒളിക്കുന്നവരാണ്. അതില്‍ നിന്ന് പുറത്ത് വരിക എന്ന് പറഞ്ഞാല്‍ അതിന് നല്ല ധൈര്യം വേണം'- അമല പോള്‍ അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍