അതിവേഗം 50 കോടി സ്വന്തമാക്കിയ മലയാള സിനിമകള്‍, മുന്നില്‍ മോഹന്‍ലാല്‍ തൊട്ടു പിറകെ ദുല്‍ഖറും മമ്മൂട്ടിയും, ലിസ്റ്റില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സും

കെ ആര്‍ അനൂപ്

വ്യാഴം, 29 ഫെബ്രുവരി 2024 (09:07 IST)
7 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍. യുവധാരനിര അണിനിരന്ന മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി കളക്ഷന്‍ സ്വന്തമാക്കി. ഇതോടെ അതിവേഗം 50 കോടി ക്ലബ്ബില്‍ എത്തുന്ന സിനിമകളുടെ പട്ടികയില്‍ മുന്നിലെത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
 
7 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രമാണ് 2018. ഈ സിനിമയ്ക്ക് പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കാനായി. മമ്മൂട്ടിയുടെ ഭീഷ്മപര്‍വം ആറ് ദിവസം കൊണ്ടാണ് ഈ നേട്ടത്തില്‍ എത്തിയത്. രണ്ടാം സ്ഥാനത്ത് കുറുപ്പ് 5 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ മുത്തമിട്ടു. ഒന്നാം സ്ഥാനത്ത് മോഹന്‍ലാലിന്റെ ലൂസിഫര്‍ ആണ്. നാലുദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബില്‍ എത്തിയത്.ALSO READ: മാര്‍ച്ച് ഒന്നുവരെ സംസ്ഥാനത്ത് ചൂടുകൂടും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
 
മഞ്ഞുമ്മല്‍ ടീം കഴിഞ്ഞദിവസം ഉലകനായകന്‍ കമല്‍ഹാസനെ നേരിട്ടത്തി കണ്ടിരുന്നു.കമല്‍ ഹാസനും ഉദയനിധി സ്റ്റാലിനുമൊത്തുള്ള ചിത്രം സംവിധായകന്‍ ചിദംബരം പങ്കുവെച്ചിരുന്നു.ALSO READ: പകല്‍ മാത്രമല്ല രാത്രിയിലും ചൂട് ഉയരും ! ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍