കണ്ണൂരിൽ എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചു,സ്വകാര്യ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

അഭിറാം മനോഹർ

വെള്ളി, 29 നവം‌ബര്‍ 2019 (11:22 IST)
കണ്ണൂർ ചന്ദനാക്കാം പാറയിലെ സ്വകാര്യ സ്കൂളിൽ എട്ട് വിദ്യാര്‍ത്ഥിനികളെ അധ്യാപകൻ ലൈംഗീകമായി പീഡിപിച്ചെന്ന് പരാതി. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ സ്വകാര്യ ഹയർസെക്കണ്ടറി സ്കൂളിലെ കായികാധ്യാപകനെതിരെയാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയിരിക്കുന്നത്. 
 
കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെയും നേത്രുത്വത്തിൽ അടുത്തിടെ സ്കൂളിലെ ഇരുന്നുറോളം കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കിയിരുന്നു. ഈ കൗൺസിലിങ്ങിലാണ് അധ്യാപകന്റെ പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഇതിനെ തുടർന്ന് അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു.
 
നേരത്തെയും ഈ അധ്യാപകനെതിരെ പരാതികൾ ഉയർന്നിരുന്നുവെങ്കിലും സ്കൂൾ അധികൃതർ യാതൊരുവിധമായ നടപടികളും സ്വീകരിച്ചിരുന്നില്ല. അധ്യാപകന്റെ കയ്യിൽ നിന്നും നിരന്തരം പീഡനമേറ്റു എന്നാണ് കുട്ടികൾ പരാതിയിൽ പറയുന്നത്. വിഷയത്തിൽ ശിശു സംരക്ഷണ സമിതി കണ്ണൂർ എസ് പിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍