ലോക്ക് ഡൗൺ; വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവധു ആത്മഹത്യ ചെയ്തു

അനു മുരളി

ബുധന്‍, 29 ഏപ്രില്‍ 2020 (11:56 IST)
നവവധുവിനെ മാതൃ ഭവനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ഗഡാഗ് ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ വിവാഹം നിശ്ചയം ലോക്ക്ഡൗണിന് മുമ്പായിയിരുന്നു. എന്നാല്‍ രാജ്യം ലോക്ക്ഡൗണില്‍ ആണെങ്കിലും നിശ്ചയിച്ച പ്രകാരം വിവാഹവുമായി മുന്നോട്ട് പോവുകയായിരുന്നു ഇരു കുടുംബവും.
 
ഗഡാഗ് ജില്ലയിലെ ലക്ഷ്മേശ്വർ പട്ടണത്തിലെ ഒരു ക്ഷേത്രത്തിൽ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നു. ചടങ്ങുകൾ പൂർത്തിയാക്കാൻ ഇവർ അമ്മവീട്ടിലേക്ക് തന്നെ മടങ്ങി. കുളിക്കാൻ കയറിയ യുവതി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോൾ വീട്ടുകാർ വാതിൽ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് സാരി ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. മരണകാരണം വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍