ശമ്പളം ചോദിച്ച ജീവനക്കാരിയെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച് സ്പാ ഉടമ

ബുധന്‍, 8 ജൂലൈ 2020 (11:31 IST)
ഡൽഹി: ജോലി ചെയ്ത ശമ്പളം ആവയപ്പെട്ടതിന് നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സ്പാ ഉടമ അറസ്റ്റിൽ. തെക്കൻ ഡൽഹിയിലെ മാൽവിയ നഗറിൽ കഴിഞ്ഞ മാസം 11 നാണ് സംഭാവം ഉണ്ടായത്. ലോക്‌ഡൗണിന് മുൻപ് മാർച്ച് 22 വരെ ഒന്നരമാസത്തോളം യുവതി സ്പായിൽ ജോലി ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഉടമ രജിനി ശമ്പളം നൽകിയിരുന്നില്ല.
 
യുവതി ശമ്പളം ആവശ്യപ്പെട്ടതോടെ രജിനി യുവതിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വീട്ടുജോലി ചെയ്യാൻ യുവതിയെ നിർബ്ബന്ധിച്ചു. വീട്ടു ജോലി ചെയ്താൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വീട്ടു ജോലി ചെയ്യാനാകില്ലെന്ന് യുവതി പറഞ്ഞു. ഇതോടെ നായയെ അഴിച്ചുവിട്ട് യുവതിയെ കടിപ്പിയ്ക്കുകയായിരുന്നു, പരിക്കേറ്റ യുവതിയെ രജിനി ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴുത്തിലും തലയ്ക്കും പരിയ്ക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകായായിരുന്നു. യുവതിയുടെ തലയിൽ 15 സ്റ്റിച്ചുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍