ഇന്ത്യയ്ക്ക് കളിക്കുമ്പോൾ ഹാർദ്ദിക്കിന് എന്നും പരിക്ക്, ഐപിഎല്ലിൽ ഓക്കെ... പണമുണ്ടാക്കുന്നത് തെറ്റല്ല പക്ഷേ രാജ്യത്തിനായി കളിക്കണമെന്ന് മുൻ താരം

അഭിറാം മനോഹർ

ബുധന്‍, 13 മാര്‍ച്ച് 2024 (18:38 IST)
പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റും ദേശീയ ടീമിനായും കളിക്കാതെ ഐപിഎല്ലില്‍ ശ്രദ്ധ കീന്ദ്രീകരിച്ച ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍റായ പ്രവീണ്‍ കുമാര്‍. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ജോയിന്‍ ചെയ്തതോടെയാണ് പ്രവീണ്‍ കുമാറിന്റെ വിമര്‍ശനം.
 
ഐപിഎല്ലിന് 2 മാസം മുന്‍പ് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരികേറ്റു. രാജ്യത്തിനായി പാണ്ഡ്യ പിന്നീട് കളിച്ചിട്ടില്ല, ആഭ്യന്തര ലീഗിലും കളിച്ചില്ല. എന്നിട്ട് നേരെ ഐപിഎല്ലില്‍ കളിക്കാനാണിറങ്ങുന്നത്. ഐപിഎല്ലില്‍ കളിക്കുന്നതും പണമുണ്ടാക്കുന്നതുമൊന്നും തെറ്റല്ല. എന്നാല്‍ രാജ്യത്ത് ആദ്യം പ്രാധാന്യം നല്‍കണം. ഐപിഎല്ലില്‍ കളിക്കാന്‍ മാത്രമാണ് അളുകള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. പ്രവീണ്‍ കുമാര്‍ പറഞ്ഞു.
 
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ബംഗ്ലാദേശുമായുള്ള പരിശീലനത്തിനിടെ താരത്തിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലും ദേശീയ ടീമിനായും താരം കളിച്ചിട്ടില്ല.എന്നാല്‍ ഈ കാലയളവില്‍ ഐപിഎല്‍ 2024നായി താരം പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. ഹാര്‍ദ്ദിക്കിന്റെ ഈ നടപടിക്കെതിരെയാണ് പ്രവീണ്‍ കുമാര്‍ രംഗത്ത് വന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍