കോഹ്‌ലിയെ ക്രീസിൽ നിൽക്കാൻ അനുവദിയ്ക്കില്ല, തന്ത്രങ്ങൾ തയ്യാറെന്ന് ഓസ്ട്രേലിയൻ കോച്ച്

ബുധന്‍, 16 ഡിസം‌ബര്‍ 2020 (11:36 IST)
ഇന്ത്യയും ഓസ്ട്രേലിയയും ഏറെ പ്രാധാന്യത്തോടെ കാണുന്ന പരമ്പരയാണ് ഓസ്ട്രേലിയൻ പര്യടനത്തിൽ നാളെ ആരംഭിയ്ക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര. ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് ജയം ആവർത്തിയ്ക്കാൻ തയ്യാറെടുക്കുമ്പോൾ കഴിഞ്ഞ തവണത്തെ തോൽവിയ്ക്ക് മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രേലിയ ഇറങ്ങുക. നാലു മത്സരങ്ങൾ അടങ്ങുന പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമേ നായകൻ വിരാട് കോഹ്‌ലി കളിയ്ക്കു. അതിനാൽ ആദ്യ മത്സരത്തിൽ തന്നെ വിജയത്തോടെ തുടങ്ങാനാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുക.
 
എന്നാൽ അതിന് തടയിൽടാൻ തന്ത്രങ്ങൾ തയ്യാറാണ് എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഓസ്ട്രേലിയൻ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ തളയ്ക്കാനുള്ള തന്ത്രങ്ങൾ തയ്യാറാണെന്നാണ് ജസ്റ്റിന്‍ ലാംഗറിന്റെ മുന്നറിയിപ്പ്. കോഹ്‌ലിയെ എങ്ങനെ പുറത്താക്കാം എന്നതിൽ ടീം മീറ്റുങ്ങുകളിൽ വലിയ ചർച്ച തന്നെ നടന്നു എന്നും ലാംഗർ പറയുന്നു. 'വിരാട് കോഹ്‌ലി ലോകോത്തര ബാറ്റ്സ്‌മാനും മികച്ച നായകനുമാണ്. അതുകൊണ്ട് തന്നെ ടീം മീറ്റിങ്ങിൽ അദ്ദേഹത്തെ കുറിച്ച് വളരെയധികം സംസാരിയ്ക്കാറുണ്ട്. 
 
കോഹ്‌‌ലിയെ വീഴ്ത്താൻ തന്ത്രങ്ങളൊരുക്കി തന്നെയാണ് ഞങ്ങള്‍ ഇത്തവണ ഇറങ്ങുന്നത്. കാരണം ഇന്ത്യക്ക് കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോ‌ഹ്‌ലി എത്രമാത്രം പ്രധാനപ്പെട്ട താരമാണ് എന്ന് ഞങ്ങള്‍ക്ക് നല്ലതുപോലെ അറിയാം. കോഹ്‌ലിയെ പുറത്താക്കാൻ എല്ലാവിധ തന്ത്രങ്ങളും പരീക്ഷിയ്ക്കും. അദ്ദേഹത്തെ പുറത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കാരണം കോഹ്‌ലി ക്രീസിലുണ്ടെങ്കിൽ അത് കളിയിലുണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.' ലാംഗര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍