'പിച്ചല്ല ബാറ്റ്‌സ്മാൻമാർ വരുത്തിയ പിഴവാണ് പ്രശ്നം, ഇരു ടീമിലെയും ബാറ്റ്സ്‌മാൻമാർ തിളങ്ങിയില്ല'

വെള്ളി, 26 ഫെബ്രുവരി 2021 (13:25 IST)
അഹമ്മദാബാദ്: മോട്ടേര സ്റ്റേഡിയത്തിലെ പിച്ചാണ് ഇപ്പോൽ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയം പിച്ചിൽ ഇന്ത്യ കെണി ഒരുക്കി എന്ന വിമർശനം ശക്തമാക്കുന്നതിനിടെയാണ് ഡേനൈറ്റ് ടെസ്റ്റ് വെറും രണ്ട് ദിവസത്തിൽ ഒരുക്കി 10 വികറ്റിന് ഇന്ത്യ ജയിച്ചത്. ഇതോടെ മുൻ താരങ്ങൾ ഉൾപ്പടെ രൂക്ഷമായ വിമർശനങ്ങളുമായി ർഅംഗത്തെത്തുകയാണ്. എന്നാൽ പിച്ചല്ല മോട്ടേരയിലെ പ്രശ്നം എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ബാറ്റ്സ്‌മാൻമാർ വരുത്തിയ പിഴവുകളാണ് പ്രശ്നം എന്നും ഇരു ടീമുകളിലെ ബാറ്റ്സ്‌മാൻമാർക്കും തിളങ്ങാനാവഞ്ഞതാണ് കാര്യം എന്നും കോഹ്-ലി പറയുന്നു
 
'ഇരു ടീമിന്റെയും ബാറ്റിങ് നിര നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. ഇരു ടീമിന്റെയും ബാറ്റിങ് ശരാശരിയ്ക്കും താഴെയായിരുന്നു. ആദ്യ ദിനത്തെ അപേക്ഷിച്ച് രണ്ടാംദിനത്തിൽ പന്ത് ടേർൺ ചെയ്തു. 30 വിക്കറ്റുകളില്‍ 21 എണ്ണവും നേരെ എത്തിയ പന്തുകളില്‍ നിന്നാണെണ്. ഇത് അശ്രദ്ധകൊണ്ട് സംഭവിച്ചതാണ്. ബാറ്റ്‌സ്മാന്‍ സ്വയം നിലവാരത്തിലേക്ക് ഉയരണം എന്ന് വ്യക്തമാക്കുന്നതാണ് ഇത്. കോഹ്‌ലി പറഞ്ഞു. ഇരു ടീമിലും വമ്പൻ ബാറ്റ്സ്‌മാർ ഉണ്ടായിട്ടും ആർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിയാതെവന്നതാണ് ബാറ്റ്‌സ്‌മാൻ‌മാരുടെ ശവപ്പറമ്പ് എന്ന വിശേഷണം മോട്ടേരയ്ക്ക് നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍