ഇതെല്ലാമാണ് തോൽവിക്ക് കാരണം: കോഹ്‌ലി

അഭിറാം മനോഹർ

തിങ്കള്‍, 24 ഫെബ്രുവരി 2020 (10:55 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോലി. മത്സരത്തിൽ ഇന്ത്യൻ തോൽവിയിൽ ഏറ്റവും നിർണായകമായത് ടോസാണെന്നും തങ്ങളുടെ പ്രകടനവും മോശമായിരുന്നുവെന്നും കോലി പറഞ്ഞു.
 
മത്സരം ഇന്ത്യക്ക് അനുകൂലമായി മാറണമെങ്കിൽ കുറഞ്ഞത് 220 റൺസ് എങ്കിലും നേടി പൊരുതാവുന്ന അവസ്ഥയിൽ എത്തണമായിരുന്നു. എന്നാൽ ആദ്യ ഇന്നിങ്സിൽ ഇതിന് സാധിച്ചില്ലെന്നും ഈ ഒരു ഇന്നിങ്സാണ് മത്സരത്തിൽ ഇന്ത്യയെ പുറകോട്ടടിച്ചതെന്നും കോലി പറഞ്ഞു.
 
കൂടാതെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന്റെ ആദ്യ ഇന്നിങ്സിലെ അവസാനത്തെ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യ ഏറെ ബുദ്ധിമുട്ടിയെന്നും ഇതും മത്സരത്തിൽ തിരിച്ചടിയായെന്നും കോലി പറഞ്ഞു. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തന്നെ ഇന്ത്യയുടെ ആദ്യ പരാജയമായിരുന്നു കിവീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ നടന്നത്. മത്സരത്തിൽ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യൻ തോൽവി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍