2018ൽ ഗംഭീറിന് പകരം ഡൽഹിയുടെ നായകനാക്കിയത് ശരിയോ ? ശ്രേയസ് പറയുന്നത് ഇങ്ങനെ !

വെള്ളി, 4 ഡിസം‌ബര്‍ 2020 (12:19 IST)
ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി വിശേഷിപ്പിയ്ക്കപ്പെടുന്ന താരമാണ് ഇന്ത്യയുടെ മികച്ച യുവതാരങ്ങളിൽ ഒരാളായ ശ്രേയസ് അയ്യർ. 2018ൽ തന്നെ ഐപിഎലിൽ ഡൽഹിയുടെ നായകസ്ഥാനത്തേയ്ക്കെത്തി താരം. അത് ക്രിക്കറ്റിൽ വലിയ ചർച്ചയാവുകയും ചെയ്തതാണ് 2018ൽ ഗൗതം ഗംഭീർ നായകസ്ഥാനം പാതിവഴിയിൽ ഉപേക്ഷിച്ചതോടെയാണ് ശ്രേയസ് അയ്യർ ഡൽഹിയുടെ നായകത്വത്തിലേയ്ക്ക് എത്തുന്നത്. ഡൽഹിയുടെ നായകനായി മാറിയതിനെ കുറിച്ച് പറയുകയാണ് ശ്രേയസ് അയ്യർ.   
 
'2018ല്‍ ഐപിഎലിൽ പുതിയ ലേലം നടക്കുകയും ഗൗതം ഗംഭീർ ഡല്‍ഹി ക്യാപ്റ്റനാവുകയും ചെയ്തു. മൂന്നാമനായി ഡല്‍ഹി അന്ന് എന്നെ നിലനിര്‍ത്തി. നിലനിർത്തുമ്പോൾ എത്ര പണം വേണമെന്ന് അവർ എന്നോട് ചോദിച്ചിരുന്നു. എന്നാൽ പണം പ്രശ്നമല്ലെന്നും ഭാവിയിൽ ഡൽഹിയെ നയിയ്ക്കുന്നതിനെ കുറിച്ചാണ് ഞാൻ ആലോചിയ്ക്കുന്നത് എന്നുമായിരുന്നു എന്റെ മറുപടി. ആ സമയത്ത് ഇന്ത്യ എ ടീമിനെ ഞാൻ നയിച്ചിരുന്നു. അതിനാൽ നായകനാകാനുള്ള ആത്മവിസ്വാസം ഉണ്ടായിരുന്നു. 
 
2018ൽ എത്തിയപ്പോഴേയ്ക്കും ഐ‌പിഎലിൽ നായകനാകുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചുതുടങ്ങിയിരുന്നു. എന്നാൽ ആ വർഷം തന്നെ നായകസ്ഥാനത്തേയ്ക്ക് എത്തുമെന്ന് കരുതിയില്ല. പക്ഷേ ആ സ്ഥാനം ഏറ്റെടുക്കാൻ മാനസികമായി തയ്യാറായിരുന്നു. ലഭിയ്ക്കുന്ന അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണം എന്നും ആഗ്രഹം ഉണ്ടായിരുന്നു. അവരുടെ ആ തീരുമാനം ശരിയാണോ തെറ്റാണോ ? എന്താണ് പറയേണ്ടത് എന്ന് എനിയ്ക്ക് അറിയുന്നില്ല.' ശ്രേയസ് അയ്യർ പറഞ്ഞു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍