സച്ചിനെയും കോലിയേയും പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മടങ്ങിവരവിൽ റെക്കോർഡുകൾ

വെള്ളി, 8 ജനുവരി 2021 (13:43 IST)
സിഡ്‌നിയിൽ ഇന്ത്യക്കെതിരെ സെഞ്ചുറിയടിച്ച് ഫോം തിരികെപിടിച്ച സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയത് രണ്ട് പ്രധാന റെക്കോർഡുകൾ. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ നിന്നും 27 സെഞ്ചുറി പൂർത്തിയാക്കിയ രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് മത്സരത്തിൽ സ്മിത്ത് സ്വന്തമാക്കിയത്. കൂടാതെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡിന് ഒപ്പമെത്താനും താരത്തിനായി.
 
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍ 27 ടെസ്റ്റ് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാന്‍ 141 ഇന്നിങ്സുകൾ വേണ്ടി വന്നപ്പോൾ 136 ഇന്നിങ്സുകളിൽ നിന്നാണ് സ്മിത്തിന്റെ നേട്ടം. 70 ഇന്നിംഗ്‌സില്‍ നിന്ന് 27 സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഡോണ്‍ ബ്രാഡ്മാനാണ് മുന്നില്‍. അതേസമയം ഓസീസിനായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായും സ്മിത്ത് മാറി. റിക്കി പോണ്ടിംഗ്(70), ഡേവിഡ് വാര്‍ണര്‍(43), മാത്യു ഹെയ്ഡന്‍(40) എന്നിവരാണ് മുന്നില്‍. സ്മിത്തും മാര്‍ക്ക് വോയും 38 വീതം സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
 
 
ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന നേട്ടവും മത്സരത്തിൽ സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി. വെറും 25 ഇന്നിംഗ്‌സില്‍ നിന്നാണ് സ്മിത്തിന്റെ നേട്ടം. റിക്കി പോണ്ടിംഗ്(51 ഇന്നിംഗ്‌സ്), വിവിയന്‍ റിച്ചാർഡ്‌സ്(41),ഗാരി സോബേഴ്‌സ്(30) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍