ഈ രണ്ട് പേര്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന്റെ സാധ്യതകള്‍ അസ്തമിക്കും !

ചൊവ്വ, 18 ജൂലൈ 2023 (15:46 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചതില്‍ ഏറെ സന്തുഷ്ടരാണ് താരത്തിന്റെ ആരാധകര്‍. ഏകദിന ലോകകപ്പിലേക്കും സഞ്ജുവിനെ പരിഗണിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സമയമായിട്ടില്ല. സഞ്ജുവിനേക്കാള്‍ മുന്‍തൂക്കമുള്ള രണ്ട് സീനിയര്‍ താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തിയാല്‍ അത് സഞ്ജുവിന്റെ വഴി അടയ്ക്കും. കെ.എല്‍.രാഹുലും ശ്രേയസ് അയ്യരുമാണ് ആ രണ്ട് താരങ്ങള്‍. 
 
രാഹുലും ശ്രേയസും പരുക്കില്‍ നിന്ന് മുക്തരായി ടീമിലേക്ക് തിരിച്ചെത്താനുള്ള തീവ്ര പരിശ്രമത്തിലാണ്. രാഹുല്‍ അടുത്ത ആഴ്ചയോടെ ബാറ്റിങ് പരിശീലനം ആരംഭിക്കും. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടി ആയതിനാല്‍ സഞ്ജുവിനേക്കാള്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യത രാഹുലിനാണ്. 
 
ശ്രേയസ് അയ്യരും ഏഷ്യാ കപ്പ് ആകുമ്പോഴേക്കും ടീമില്‍ തിരിച്ചെത്താനാണ് സാധ്യത. ശ്രേയസ് കൂടി എത്തിയാല്‍ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് സ്റ്റാന്‍ഡ്‌ബൈ താരമായി ആകും സഞ്ജുവിനെ പരിഗണിക്കുക. രാഹുലിനും ശ്രേയസിനുമാണ് മധ്യനിരയില്‍ പ്രധാന പരിഗണന കല്‍പ്പിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍