ബു‌മ്ര ലോകത്തെ തന്നെ മികച്ച പേസർമാരിൽ ഒരാൾ: അഭിനന്ദനവുമായി ഷെയ്‌ൻ ബോണ്ട്

വെള്ളി, 16 ഒക്‌ടോബര്‍ 2020 (17:22 IST)
ഐ‌പിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്രധാനതാരങ്ങളിലൊരാളാണ് ജസ്‌പ്രീത് ബു‌മ്ര. കുറഞ്ഞ കാലത്തിനിടയിൽ തന്നെ ലോകത്തിലെ മികച്ച ബൗളർമാരുടെ പട്ടികയിലേക്കെത്തിയ ബു‌മ്രയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ബൗളിങ് പരിശീലകനും ന്യൂസിലൻഡ് പേസ് ഇതിഹാസവുമായ ഷെയ്‌ൻ ബോണ്ട്.
 
ലോകത്തിലെ തന്നെ മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ബു‌മ്രയെന്ന് ഷെയ്‌ൻ ബോണ്ട് പറയുന്നു,ആറ് വർഷത്തോളമായി ബു‌മ്രയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു. വളരെ നല്ല അനുഭവമാണ് അദ്ദേഹവുമായുള്ളത്. സ്വയം മെച്ചപ്പെടാനുള്ള മനോഭാവമാണ് ലോകത്തെ മികച്ച താരങ്ങളിലൊരാളായി നിലനിർത്തുന്നതെന്നും ബോണ്ട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍