ലോക ഒന്നാംനമ്പർ ഓൾറൗണ്ടറും, ബംഗ്ലാദേശ് നായകനുമായ ഷക്കീബിനെ രണ്ട് വർഷത്തേക്ക് വിലക്കി ഐസിസി

ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (19:27 IST)
ധാക്ക: ബംഗ്ലദേശ് ക്യാപ്റ്റനും ഏകദിന ക്രിക്കറ്റിലെ ലോക ഒന്നാംനമ്പർ ഒൾറൗണ്ടറുമായ ഷക്കീബ് അൽ ഹസനെ രണ്ട് വർഷത്തേക്ക് വിലക്കി ഐസിസി. ഒരു വർഷത്തെ സസ്‌പെൻഷൻ ഉൾപ്പെടെയാണ് രണ്ട് വർഷത്തെ വിൽക്കേർപ്പെടുത്തിയിരിക്കുന്നത്. വാദുവപ്പിനായി ആളുകൾ സമീപിച്ചത് കൃത്യസാമയത്ത് അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് കടുത്ത നടപടിക്ക് പിന്നിൽ.
 
അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുന്നോടിയായി വാതുവപ്പുകാർ പല തവണ ഷക്കിബിനെ സമിപിച്ചതായി ഐസിസിയുടെ അഴിമതിവിരുദ്ധ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം വാദം കേട്ടാണ് ഐസിസി അഴിമതി വിരുദ്ധ വിഭാഗം ഷക്കീബിനെ വിലക്കിയത്. ഐസിസി ചുമത്തിയ കുറ്റങ്ങൾ ഷക്കിബ് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.
 
ഒരു വർഷത്തെ സസ്‌പെൻഷൻ കാലയളവിൽ ഷക്കീബിന്റെ പ്രവർത്തനം തൃപ്തികരമെങ്കിൽ 2020 ഒക്ടോബറോടെ വീണ്ടും കളത്തിലിറങ്ങാൻ താരത്തിന് സാധിച്ചേക്കും. ഇതോടെ നവംബർ മൂന്നിന് ഡൽഹിയിൽ ആരംഭിക്കുന്ന ഇന്ത്യ-ബംഗ്ലദേശ് ടി20 പരമ്പായിൽ ഷക്കിബിന് കളിക്കാനാവില്ല എന്ന് ഉറപ്പായി.
 
നിലവിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ച ടീമിന്റെ ക്യാപ്റ്റനാണ് ഷക്കീബ്. ഇന്ത്യൻ പര്യടനത്തിനായി പുതിയ ടീം പ്രഖ്യാപിക്കും എന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഷക്കിബിന് വിലക്കേർപ്പെടുത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഇന്ന് രാവിലെ മുതൽ തന്നെ പ്രചരിച്ചിരുന്നു. ഇന്ത്യക്കെതിരെയുള്ള മത്സരങ്ങളുടെ ഭാഗമായുള്ള പരിശീലന ക്യാംപിൽ ഒരു നെറ്റ് സെഷനിൽ മാത്രമാണ് ഷക്കീബ് പങ്കെടുത്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍