ലോകത്തെ മികച്ച കൂട്ടുക്കെട്ട് കോലി-രോഹിത് സഖ്യമല്ല; വിശദീകരണവുമായി ഇയാൻ ചാപ്പൽ

അഭിറാം മനോഹർ

ചൊവ്വ, 24 ഡിസം‌ബര്‍ 2019 (08:40 IST)
നിലവിൽ ഏകദിന ടി20 ഏകദിന മത്സരങ്ങളിൽ ഏറ്റവും മികച്ച സഖ്യം ഏത് എന്ന ചോദ്യത്തിന് ആരാധകരുടെ മനസ്സിൽ ഒരൊറ്റ ഉത്തരം മാത്രമാണ് വരുവാൻ സാധ്യതയുള്ളത്. ഇന്ത്യയുടെ വിരാട് കോലി-രോഹിത് സഖ്യം ആയിരിക്കും അത്. നിലവിൽ ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനമാണ് ഇന്ത്യൻ സഖ്യം കാഴ്ചവെക്കുന്നത്. അതെത്രത്തോളം വലുതാണെന്ന് മനസിലാക്കുവാനായി ഈ വർഷം ഇന്ത്യ ജയിച്ച മത്സരങ്ങൾ മാത്രം വിലയിരുത്തിയാൽ മതിയാകും.
 
വെസ്റ്റിൻഡീസിനെതിരായ ഏകദിനപരമ്പരയിൽ രോഹിത് മാൻ ഓഫ് ദി സീരീസ് ആയപ്പോൾ തൊട്ടു മുൻപ് നടന്ന ടി20 പരമ്പരയിൽ കോലി ആയിരുന്നു മാൻ ഓഫ് ദി സീരീസ്. എന്നാൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിങ് സഖ്യമായി കോലി-രോഹിത് സഖ്യത്തെ പരിഗണിക്കാൻ പറ്റില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരമായ ഇയാൻ ചാപ്പൽ. 
 
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിങ് സഖ്യമായി രോഹിത്-കോലി സഖ്യത്തെ പരിഗണിക്കുന്നവരുണ്ടാകും എന്നാൽ ഞാൻ അതിനോട് യോജിക്കുന്നില്ലെന്നും സച്ചിൻ-ഗാംഗുലി ജോഡിയോളം ഇവർ എത്തില്ലെന്നുമായിരുന്നു വ്ഹാപ്പലിന്റെ പ്രതികരണം. 15 വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗളർമാരെ വേട്ടയാടിയ ബാറ്റ്സ്മാന്മാരാണ് സച്ചിനും ഗാംഗുലിയുമെന്നും ഇവരാണ് ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുക്കെട്ടെന്നും ചാപ്പൽ പറയുന്നു. 
 
കോലി-രോഹിത് സഖ്യത്തേക്കാൾ എന്തുകൊണ്ട് സച്ചിൻ-ഗാംഗുലി സഖ്യം മികച്ചുനിൽക്കുന്നുവെന്നും ചാപ്പൽ പറയുന്നു. സച്ചിൻ ഗാംഗുലി എന്നിവർ കളിച്ചിരുന്ന സമയത്ത് ലോകത്തെ ഏറ്റവും മികച്ച ബൗളിങ്ങ് ജോഡികളാണ് ഉണ്ടായിരുന്നതെന്ന് ചാപ്പൽ പറയുന്നു. പാകിസ്താന്റെ വസീം അക്രം-വഖാർ യൂനുസ് വിൻഡീസിന്റെ അംബ്രോസ്-വാൽഷ് ഓസ്ട്രേലിയയുടെ മഗ്രാത്ത്-ലീ ദക്ഷിണാഫ്രിക്കയുടെ പോള്ളോക്ക്-ഡൊണാൾഡ്, ശ്രീലങ്കയുടെ മലിങ്ക-വാസ് ജോഡി എന്നിവരാണൂണ്ടായിരുന്നതെന്നും ഇവർക്കെതിരെ സച്ചിനും ഗാംഗുലിയും മിടുക്ക് തെളിയിച്ചതാണെന്നും ചാപ്പൽ വിശദമാക്കി. 
 
എന്നാൽ നിലവിലെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുക്കെട്ട് രോഹിത്-കോലി സഖ്യമാണെന്ന കാര്യത്തിൽ ചാപ്പലിന് പക്ഷേ സംശയമില്ല. ഏകദിനം ടി20 എന്നിവയിൽ രോഹിത്-കോലി എന്നിവരുടെ പ്രകടനം വളരെയേറെ മികച്ചതാണ്, രണ്ട് ഫോർമാറ്റിലും 50ന് മുകളിലാണ് കോലിയുടെ ശരാശരിയെന്നത് അവിശ്വസനീയമാണ്. എന്നാൽ സച്ചിൻ കുറച്ച് ടി20 മത്സരങ്ങൾ മാത്രമാണ് കളിച്ചതെന്നും ഗാംഗുലി ടി20 ഉദിച്ചുയരുന്ന സമയത്താണ് കളി മതിയാക്കിയതുമെന്നും ചാപ്പൽ ചൂണ്ടികാട്ടി 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍