കോ‌ഹ്‌ലിയുടെ കൂടെ നില്‍ക്കും, അത് എന്‍റെ ഉത്തരവാദിത്തം: രോഹിത്

ജ്യോതിഷ് ചന്ദ്രന്‍

വെള്ളി, 10 ജനുവരി 2020 (16:57 IST)
വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ്. ഇരുവരും തമ്മില്‍ അസ്വാരസ്യമുണ്ടെന്നതിന്‍റെ ചുവടുപിടിച്ചുള്ള ഗോസിപ്പുവാര്‍ത്തകളാണ് കഴിഞ്ഞവര്‍ഷം ചൂടപ്പം പോലെ പല മാധ്യമങ്ങളും വിറ്റഴിച്ചത്. എന്നാല്‍ കളത്തിലുള്ള പെരുമാറ്റം കണ്ടാല്‍ ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ആര്‍ക്കും തോന്നുകയില്ല.
 
ഇപ്പോള്‍ രോഹിത് ശര്‍മ നല്‍കിയ അഭിമുഖത്തിലും വിരാട് കോഹ്‌ലിയുമായുള്ള തന്‍റെ ബന്ധത്തേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വൈസ് ക്യാപ്‌ടന്‍ എന്ന നിലയില്‍ താന്‍ വിരാട് കോഹ്‌ലിയെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്യുക എന്നത് തന്‍റെ ഉത്തരവാദിത്തമാണെന്നും രോഹിത് ശര്‍മ പറയുന്നു. രോഹിത്തിന്‍റെ ഈ അവകാശവാദം ശരിവയ്ക്കുന്ന നിലയില്‍ തന്നെയായിരുന്നു ടീം ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍.
 
ട്വന്‍റി20 ലോകകപ്പ് നേടാന്‍ കഠിനമായ പ്രയത്‌നം നടത്തുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും വേണമെന്നും രോഹിത് ശര്‍മ പറയുന്നു. പഴുതടച്ചുള്ള തയ്യാറെടുപ്പുകളും പരിശീലനവുമാണ് വേണ്ടത്. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 20 താരങ്ങളില്‍ നിന്ന് 15 താരങ്ങളിലേക്ക് എത്തുക എന്നതുതന്നെ ശ്രമകരമാണ് - രോഹിത് ശര്‍മ പറയുന്നു.
 
ടി20 ലോകകപ്പുപോലെത്തന്നെ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പരമ്പരകളും കടുപ്പമേറിയതായിരിക്കുമെന്നും രോഹിത് ശര്‍മ വ്യക്തമാക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍