ധോണിയുടെ പകരക്കാരനാകാൻ പന്തിന് ഒരിക്കലും കഴിയില്ല: ഇതിഹാസതാരം പറയുന്നു

ചിപ്പി പീലിപ്പോസ്

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (09:35 IST)
ഇന്ത്യൻ ക്രിക്കറ്റിന്റെ അതികായനാണ് എം എസ് ധോണി. ധോണിയുടെ പകരക്കാരനായിട്ടാണ് റിഷഭ് പന്ത് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. എന്നാൽ, പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പന്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനാൽ തന്നെ നിരവധി ആളുകളിൽ നിന്നും ക്രിക്കറ്റ് പ്രേമികളിൽ നിന്നും വിമർശകരിൽ നിന്നുമായി ഓരോ കളി കഴിയുമ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരമായി മാറിയിരിക്കുകയാണ് പന്ത്. 
 
വെസ്റ്റിൻഡീസുമായി നടന്ന രണ്ടാം ടി20യിൽ റിഷഭ് പന്തിന്റെ പെർഫോമൻസ് ഏറെ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. നിരവധി താരങ്ങൾ പന്തിനെതിരെ തിരിഞ്ഞു കഴിഞ്ഞു. അക്കൂട്ടത്തിൽ വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും ഉണ്ട്. 
 
ധോണിക്ക് പകരക്കാരന്‍ ആവാന്‍ പന്തിന് ആകില്ല എന്ന് ലാറ പറഞ്ഞു. ധോണിയും പന്തും രണ്ട് വ്യത്യസ്ത താരങ്ങളാണ്. അതുകൊണ്ട് തന്നെ പന്ത് ധോണിക്ക് പകരക്കാരന്‍ ആകണം എന്ന് പറയുന്നത് പോലും ശരിയല്ല. പന്ത് കൂടുതല്‍ ആക്രമിച്ചു കളിക്കുന്ന താരമാണ്. പന്ത് മികച്ച കഴിവുള്ള താരമാണ് എന്നും ലാറ പറഞ്ഞു. 
 
“പന്തിനെ പിന്തുണച്ചതിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോട് ഞാൻ യോജിക്കുന്നു, കാരണം ഇത് വളരെ വിജയകരമായി മുന്നോട്ട് പോകുന്ന ഒരു ഇന്ത്യൻ ടീമാണ്. റിഷഭ് പന്തിനെ പക്വതയിലേക്ക് വളരാൻ അനുവദിക്കണമെന്ന് എനിക്ക് തോന്നുന്നു ” ലാറ കൂട്ടിച്ചേർത്തു.
 
ധോണിക്ക് പകരക്കാനായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പന്തിനെ കണ്ടത് എങ്കിലും 22കാരനായ താരത്തിന് ഇതുവരെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ ആയിട്ടില്ല. ധോണിക്ക് പകരം ധോണി മാത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍