സച്ചിനും ദ്രാവിഡും കോലിയുമല്ല!! ഈ നൂറ്റാണ്ടിലെ മികച്ച ഇന്ത്യൻ ടെസ്റ്റ് താരം രവീന്ദ്ര ജഡേജ!

ചൊവ്വ, 30 ജൂണ്‍ 2020 (13:25 IST)
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ ടെസ്റ്റ് താരമായി രവീന്ദ്ര ജഡേജയെ വിസ്‌ഡൺ തിരഞ്ഞെടുത്തു.ഒരു താരം മത്സരഫലത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് പരിഗണിച്ചാണ് ജഡേജയെ തിരഞ്ഞെടുത്തത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് താരമായി മുത്തയ്യ മുരളീധരനെയാണ് മാസിക തിരഞ്ഞെടുത്തത്. ഒരു കളിക്കാരൻ മത്സരത്തിലുണ്ടാക്കുന്ന ഇമ്പാക്‌റ്റ് പ്രകാരമാണ് പോയിന്റ് നിശ്ചയിച്ചത്.
 
24.62 -ാണ് ജഡേജയുടെ ബൗളിങ് ശരാശരി. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഷെയ്ന്‍ വോണിനേക്കാള്‍ മെച്ചപ്പെട്ട ശരശരിയാണിത്. ബാറ്റിങ്ങിൽ 35.26 ശരാശരിയുള്ള ജഡെജയുടേത് ഷെയ്‌ൻ വാട്സണേക്കാൾ മികച്ചതാണ്. 2012ൽ ടെസ്റ്റ് അരങ്ങേറ്റം നറ്റത്തിയ ജഡേജ ഇതുവരെ 49 ടെസ്റ്റില്‍ നിന്നായി 1869 റണ്‍സും 213 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
 

Not Kohli, not Dravid, not Tendulkar, but Ravindra Jadeja. Surprised?https://t.co/qtM8CKq2uF

— Wisden (@WisdenCricket) June 30, 2020
2000 മുതല്‍ 2020 വരെയുള്ള കാലയളവിലെ പ്രകടനങ്ങളാണ് ആധാരമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്.മുരളിയുടെ 800 ടെസ്റ്റ് വിക്കറ്റുകളില്‍ 573ഉം 2000ന് ശേഷമായിരുന്നു. വിലമതിപ്പുള്ള ടി20 താരമായി റാഷിദ് ഖാനെയും വിസ്‌ഡൺ തിരഞ്ഞെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍