ഗാംഗുലിയെ വിളിക്കാനൊരുങ്ങി മോദി, സച്ചിനും കോഹ്ലിയും ഒപ്പം!

വെള്ളി, 3 ഏപ്രില്‍ 2020 (12:42 IST)
കൊവിഡ് 19ന് പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ കായിക താരങ്ങളുടെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി മോദി ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി ചർച്ച നടത്തും.
 
വീഡിയോ കോൺഫറൻസ് വഴിയാകും ചർച്ചകൾ. പ്രധാനമന്ത്രി മോദി ന്യൂഡൽഹിയിൽനിന്നും ഗാംഗുലി കൊൽക്കത്തയിലെ വസതിയിൽനിന്നുമാകും ചർച്ചയിൽ പങ്കെടുക്കുക. സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി എന്നിവർ അവരുടെ വസതികളിൽ നിന്നു വീഡിയോ കോൺഫറൻസിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
 
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന ഐപിഎൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് ടൂർണമെന്റുകളുടെ കാര്യങ്ങളും അതിന്റെ ഭാവിപരിപാടികളും ചർച്ചയിൽ ഉയർന്നു വരും. ഐ പി എൽ നടത്താതിരിക്കുന്നത് വമ്പൻ നഷ്ടമായിരിക്കും വരുത്തുക. മത്സരം നടത്താൻ സാഹചര്യം അനുവദിക്കുമോ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍