ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്മാർ ആരെല്ലാമെന്ന് വെളിപ്പെടുത്തി കുൽദീപ് യാദവ്

തിങ്കള്‍, 6 ജൂലൈ 2020 (16:27 IST)
ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻമാർ ആരെല്ലാമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്.കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിനിടെയാണ് കുൽദീപിന്റെ വെളിപ്പെടുത്തൽ.
 
ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌‌സിനെയും ഓസീസ് താരം സ്റ്റീവ് സ്മിത്തിനെയുമാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്മാരായി കുൽദീപ് തിരഞ്ഞെടുത്തത്.സ്റ്റീവ് സ്മിത്ത് എന്നെ കൂടുതലായും ബാക്ക്‌ഫൂട്ടിലാണ് കളിക്കാറുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ പന്തെറിയുന്നത് ബുദ്ധിമുട്ടാണ്, ഡിവില്ലിയേഴ്‌സിന് ഒരു പ്രത്യേക ബാറ്റിംഗ് ശൈലിയുണ്ട്. ഞാൻ ഇത്രയുമധികം ഭയപ്പെടുന്ന മറ്റൊരു ബാറ്റിംഗ് താരമില്ല- കുൽദീപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍